Thu. Dec 19th, 2024
തിരുവനന്തപുരം:

സംസ്ഥാന തിരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഒന്നെങ്കില്‍ ബിജെപി കേരളം ഭരിക്കുമെന്നും അല്ലെങ്കില്‍ ആര് കേരളം ഭരിക്കണമെന്ന് തീരുമാനിക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എന്‍ഡിഎ ഇല്ലാതെ ആര്‍ക്കും ഇവിടെ ഭരിക്കാന്‍ കഴിയില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ ഒരു ഭരണത്തുടര്‍ച്ചയും ഉണ്ടാകില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

നിര്‍ണായകമായ സാന്നിധ്യമായി കേരള നിയമസഭയില്‍ എന്‍ഡിഎ ഉണ്ടാകുമെന്നും പത്ത് മുപ്പത്തഞ്ച് സീറ്റുകിട്ടിയാല്‍ ഞങ്ങള്‍ ഭരണത്തിലെത്തുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. യുഡിഎഫിനകത്തും എല്‍ഡിഎഫിനകത്തും അത്ര സന്തോഷത്തോടെയാണ് എല്ലാവരും ഇരിക്കുന്നത് എന്ന് കരുതുന്നുണ്ടോ എന്നും കെ സുരേന്ദ്രന്‍ ചോദിച്ചു.

വേറെ ഓപ്ഷനില്ലാത്തതുകൊണ്ട് കുറേ പേര്‍ കോണ്‍ഗ്രസിലും സിപിഐഎമ്മിലുമിരിക്കുന്നെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു. ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടത് വലത് ധ്രുവീകരണം അവസാനിച്ചിരിക്കുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

By Divya