Sun. Dec 22nd, 2024
തിരുവനന്തപുരം:

എൽഡിഎഫ് ഭരിക്കുമ്പോഴാണ് കേരളത്തിൽ ബിജെപി വളരുന്നതെന്ന് കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്. സംസ്ഥാനത്ത് സിപിഎം-ബിജെപി അന്തർധാരയുണ്ട്. വർഗീയതയുടെ പേരിൽ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള ബിജെപി തന്ത്രം പരാജയപ്പെടും. കേരളത്തിൽ നിന്ന് ബിജെപി തുടച്ചുനീക്കപ്പെടുമെന്നും സചിൻ പൈലറ്റ് വ്യക്തമാക്കി.

കോടികളുടെ പരസ്യം കൊണ്ട് ഇടത് സർക്കാറിന്‍റെ അഴിമതി മറക്കാനാവില്ലെന്ന് സചിൻ പൈലറ്റ് പറഞ്ഞു. സർക്കാറിന്‍റെ അഴിമതിക്കഥകൾ ഒാരോന്നായി പുറത്തു വരികയാണ്. ഇല്ലാത്ത അവകാശവാദങ്ങൾ ഉയർത്തിയുള്ള പരസ്യങ്ങളിലൂടെ വിജയിക്കാമെന്നാണ് എൽഡിഎഫ് വിലയിരുത്തൽ. വിവേകമുള്ള കേരള ജനത ഇത് അനുവദിക്കില്ലെന്നും സചിൻ പറഞ്ഞു.

കോൺഗ്രസിന്‍റെ നേതൃത്വത്തിൽ മികച്ച തിരഞ്ഞെടുപ്പ് പ്രചരണമാണ് യുഡിഎഫ് നടത്തുന്നത്. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പ്രചാരണം നേരിട്ടു നയിക്കുന്നു. ജനങ്ങളിൽ നിന്ന് നേരിട്ട് നിർദ്ദേശങ്ങൾ സ്വീകരിച്ച് തയ്യാറാക്കിയതാണ് യുഡിഎഫ് പ്രകടനപത്രിക. യുഡിഎഫിന് പിന്തുണ ഏറിയതായി ജനങ്ങളുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമാണ്. യുഡിഎഫ് അധികാരത്തിൽ വരുമെന്നും സചിൻ പൈലറ്റ് വ്യക്തമാക്കി.

By Divya