Tue. Sep 23rd, 2025 12:25:41 AM
തിരുവനന്തപുരം:

ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ലാപ്പിൽ. വോട്ടെടുപ്പിന് നാല് ദിവസം മാത്രം ശേഷിക്കേ സംസ്ഥാനത്ത് ദേശീയ നേതാക്കളുടെ പ്രചാരണം തുടരുകയാണ്. രാഹുൽ ഗാന്ധി ഇന്ന് വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ പ്രചാരണത്തിനെത്തും.

മാനന്തവാടിയിലും സുൽത്താൻ ബത്തേരിയിലും രാഹുൽ റോഡ് ഷോ നടത്തും. കൽപ്പറ്റയിൽ പൊതുസമ്മേളനവുമുണ്ട്ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ കരുനാഗപ്പള്ളിയിൽ റോഡ് ഷോ നടത്തും. കോഴഞ്ചേരിയിലും അടൂരിലും ചങ്ങനാശ്ശേരിയിലും നദ്ദയ്ക്ക് പ്രചാരണമുണ്ട്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാവിലെ ഒമ്പതിന് ഹരിപ്പാടെത്തും. അടൂര്‍, കഴക്കൂട്ടം മണ്ഡലങ്ങലളിലും യോഗി എൻഡിഎ സ്ഥാനാർത്ഥികൾക്കായി പ്രചാരണത്തിന് ഇറങ്ങും. കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന് കണ്ണൂരിലാണ് പ്രചാരണം. ഇടതുമുന്നണിക്കായി പ്രകാശ് കാരാട്ടും ബൃന്ദാ കാരാട്ടും കോഴിക്കോട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തും.

By Divya