Mon. Dec 23rd, 2024
കോഴിക്കോട്:

തനിക്ക് ശേഷം മുഖ്യമന്ത്രിയേ ഉണ്ടാവേണ്ട എന്നതാണ് പിണറായി വിജയൻ്റെ ലക്ഷ്യമെന്ന് മുസ്‌ലിം ലീഗ് നിയമസഭ കക്ഷി നേതാവ് എം കെ മുനീര്‍. വി എസ് അച്യുതാനന്ദൻ്റെ മേല്‍പോലും പാര്‍ട്ടിയുടെ കടിഞ്ഞാണ്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയും കേന്ദ്രകമ്മറ്റിയും എല്ലാം പിണറായി വിജയനാണെന്നും മുനീര്‍ പറഞ്ഞു.

സര്‍വ്വേകളെ ഒരിക്കലും ആശ്രയിക്കാന്‍ പറ്റില്ലെന്നും ഇന്ത്യയിലെ എല്ലാ സര്‍വ്വേകളും വാജ്പേയിയുടെ തുടര്‍ഭരണം പറഞ്ഞപ്പോഴാണ് മന്‍മോഹന്‍സിങ് അധികാരത്തില്‍ വന്നതെന്നും മുനീര്‍ പറഞ്ഞു. കോഴിക്കോട് സൗത്തില്‍ ഞാന്‍ പരാജയപ്പെടുമെന്നായിരുന്നു സര്‍വ്വേ റിപ്പോര്‍ട്ടെന്നും സ്ഥാനാർത്ഥി നിര്‍ണ്ണയത്തിനു മുമ്പ് വന്നതാണ് പല സര്‍വ്വേ റിപ്പോര്‍ട്ടും അപ്പോഴെങ്ങനെയാണ് കൃത്യമായ ഫലം കിട്ടുകയെന്നും മുനീര്‍ ചോദിച്ചു.

By Divya