Wed. Jan 22nd, 2025
തിരുവനന്തപുരം:

ബുധനാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല 140 മണ്ഡലങ്ങളിലായുള്ള നാല് ലക്ഷത്തി മുപ്പതിനാലായിരം ഇരട്ടവോട്ടര്‍മാരുടെ പട്ടിക ഓപ്പറേഷന്‍ ട്വിന്‍സ് എന്ന പേരില്‍ പുറത്തുവിട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഭാഗത്തുനിന്നുമുണ്ടായ ഈ ഗുരുതമായ പിഴ അദ്ദേഹം കൃത്യതയോടെയും സൂക്ഷ്മതയോടെയുമാണ് പുറം ലോകത്ത് എത്തിച്ചത്. എന്നാല്‍ ഇപ്പോള്‍ പ്രതിപക്ഷ നേതാവ് ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് വലിയ വിവാദത്തിലാണ് ചെന്നുപെട്ടിരിക്കുന്നത്.

ഇരട്ടവോട്ടുമായി ബന്ധപ്പെട്ട ചെന്നിത്തലയുടെ പോസ്റ്റിന് 13 മണിക്കൂര്‍ പിന്നിടുമ്പോള്‍ ഇരുപത്തിരണ്ടായിരം റിയാക്ഷന്‍സാണ് ഉള്ളത്. എന്നാല്‍ മലയാളത്തില്‍ ചെന്നിത്തലയിട്ട പോസ്റ്റുകള്‍ക്ക് ലൈക്ക് വന്നിരിക്കുന്നത് കൊറിയയില്‍ നിന്നും വിയറ്റ്‌നാമില്‍ നിന്നുമെല്ലാമാണ്.

സ്ഥലമേതാണെന്ന് കൃത്യമായി വാളില്‍ എഴുതിയിട്ടില്ലാത്തവിദേശത്തു നിന്നുള്ള അനേകം പേരാണ് ചെന്നിത്തലയുടെ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. ഇവരില്‍ പലരും മലയാളികളല്ലെന്നും മലയാളികളായ മ്യൂച്ചല്‍ ഫ്രണ്ട്‌സ് പോലും ഇല്ലെന്നും ഈ പ്രൊഫൈലുകളില്‍ ചെന്നു നോക്കിയാല്‍ മനസിലാകും. ചെന്നിത്തലയുടെ മുന്‍ പോസ്റ്റുകള്‍ക്ക് കിട്ടാത്ത വിധത്തിലുള്ള ലൈക്കും റീച്ചും ഇരട്ട വോട്ടുമായി ബന്ധപ്പെട്ട പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

By Divya