Mon. Dec 23rd, 2024
തിരുവനന്തപുരം:

തിരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. ഇനി മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മത്സരരംഗത്ത് ഉണ്ടാവില്ലെങ്കിലും സംഘടനാ രംഗത്ത് തുടരുമെന്നും സുധീരന്‍ പറഞ്ഞു. തുടര്‍ഭരണം ഉണ്ടാവുമെന്ന് കാണിച്ചുകൊണ്ടുള്ള സര്‍വേ ഫലങ്ങള്‍ ഒന്നുംതന്നെ അന്തിമമല്ലെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ തന്നെ മത്സരിപ്പിക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടായിരുന്നതായി വി എം സുധീരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മത്സരിക്കില്ലെന്ന് വ്യക്തമാക്കുകയായിരുന്നുവെന്നും സുധീരന്‍ പറഞ്ഞിരുന്നു.

By Divya