Wed. Jan 22nd, 2025
കൊല്ലം

‘കേരളത്തിന് എന്താണ് വേണ്ടതെന്ന് മറ്റാരെക്കാളും നിങ്ങൾക്ക് നന്നായി അറിയാം. ഹോണസ്റ്റി ഉണ്ടാവണം. ക്വാളിറ്റി ആന്റ് പ്രോസ്പിരിറ്റി ഉണ്ടാവണം. സെൻസിറ്റിവിറ്റി ഉണ്ടാവണം..’ ഇംഗ്ലീഷും മലയാളവും കലർത്തി പ്രിയങ്ക ഗാന്ധി പറഞ്ഞപ്പോൾ മമ്മൂട്ടിയെ ഓർത്ത് വേദിയിൽ നിറഞ്ഞത് ഉഗ്രൻ കയ്യടി.

വേദിയിൽ ഒപ്പം നിന്നവർ പോലും ‘ദ് കിങ്’ എന്ന മമ്മൂട്ടി ചിത്രത്തിലെ ഡയലോഗ് ഓർത്തുപോയി. ചിരിയോടെയാണ് പ്രിയങ്കയും ഇതു പറഞ്ഞത്. ജോസഫ് അലക്സ് തേവള്ളിപ്പറമ്പിലിന്റെ മ്യൂസിക് കൂടി ചേർത്തുള്ള ഇതിന്റെ വിഡിയോ ഇപ്പോൾ കോൺഗ്രസ് പേജുകളിൽ വൈറലാണ്.

തെക്കൻ കേരളത്തെ ഇളക്കിമറിച്ചാണ് പ്രിയങ്കയുടെ പ്രചാരണം മുന്നേറുന്നത്. സംസ്ഥാന സർക്കാരിനെയും മുഖ്യമന്ത്രിയെയും കടന്നാക്രമിച്ചായിരുന്നു പ്രിയങ്കയുടെ പ്രസംഗം. ഇടതുമുന്നണി സർക്കാർ സ്വജനപക്ഷപാതത്തിന്റെ വക്താക്കളായിരുന്നു. ഇടതുമുന്നണി നേതാക്കൾ ലൗ ജിഹാദിനെപ്പറ്റി  പറയുന്നത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭാഷയിലാണെന്ന് പ്രിയങ്ക പറഞ്ഞു.

By Divya