Fri. Apr 4th, 2025
ഒല്ലൂര്‍:

ഒല്ലൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്രിസ്ത്യന്‍ പുരോഹിതനോട് മുസ്ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടി എൻഡിഎ സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍. ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫോറോണ ചര്‍ച്ചിലെ റവ ഫാദര്‍ ജോസ് കോനിക്കരയോടാണ് ഗോപാലകൃഷ്ണന്‍ മുസ്‌ലിം വിരുദ്ധത പറഞ്ഞ് വോട്ട് തേടിയത്.

ക്രൈസ്തവരും മുസ്‌ലിങ്ങളുമാണ് കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ എന്നിട്ടും കേരളത്തില്‍ ഇവരുടെ ജനസംഖ്യക്ക് ആനുപാതികമായി തുല്യമായല്ല അവകാശങ്ങള്‍ വീതിച്ച് നല്‍കുന്നതെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞു. ഈ വീഡിയോ ഗോപാലകൃഷ്ണന്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.

By Divya