തിരുവനന്തപുരം:
രാജ്യസഭ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനിലപാടെടുക്കാൻ ഇലക്ഷൻ കമ്മീഷന് അധികാരമുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇലക്ഷൻ കമ്മീഷന് സ്വതന്ത്രനിലപാടുകൾ എടുക്കാനുള്ള സ്വാതന്ത്രമുണ്ട്. അതിനെ ചോദ്യം ചെയ്യാനാവില്ലെന്നും വി മുരളീധരൻ വ്യക്തമാക്കി. രാജ്യസഭാ തിരഞ്ഞെടുപ്പ് നീട്ടിവച്ചത് ഇടതുമുന്നണി വിവാദമാക്കുന്നത് രണ്ട് വോട്ടുകൾ അധികം കിട്ടാൻ വേണ്ടി മാത്രമാണെന്നും വി മുരളീധരൻ പറഞ്ഞു.
രാഹുൽ ഗാന്ധിക്കെതിരെ ഇടുക്കി മുൻ എംപി ജോയ്സ് ജോർജ്ജ് നടത്തിയ പരാമർശങ്ങളേയും വി മുരളീധരൻ തള്ളിപ്പറഞ്ഞു. എതിരാളിയെ ശത്രുവായി കണ്ട് ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ള പരാമർശങ്ങൾ ഉണ്ടാവരുതെന്നും രാഷ്ട്രീയത്തിൽ ശത്രുക്കളോടു പോലും ഇത്തരം പരാമർശങ്ങൾ നടത്തരുതെന്നും പറഞ്ഞ മുരളീധരൻ ഇത്തരത്തിലുള്ള പരാമർശങ്ങൾ ജനാധിപത്യ സംസ്കാരത്തിന് യോജിച്ചതല്ലെന്നും വ്യക്തമാക്കി.