Fri. Nov 22nd, 2024
കൊച്ചി:

നിലമ്പൂർ രാധ വധക്കേസ് പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ബിജു, രണ്ടാം പ്രതി ഷംസുദ്ദീൻ എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. പ്രതികളുടെ അപ്പീലിലാണ് വിധി. മന്ത്രിയായിരുന്ന ആര്യാടൻ മുഹമ്മദിന്റെ പഴ്‌സണൽ സ്റ്റാഫംഗമായിരുന്നു ബിജു.

2014ലാണ് നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് തൂപ്പ്കാരിയായിരുന്ന 49 വയസ്സ് പ്രായമുള്ള ചിറയ്ക്കൽ വീട്ടിൽ രാധ കോൺഗ്രസ് ഓഫിസിൽ കൊല്ലപ്പെട്ടത്. 2014 ഫെബ്രുവരി അഞ്ച് മുതൽ കാണാതായ രാധയുടെ മൃതദേഹം ഫെബ്രുവരി 10ന് ചുള്ളിയോട് ഉണ്ണിക്കുളത്ത് കുളത്തിൽ കണ്ടെത്തുകയായിരുന്നു. രാവിലെ മൃതദേഹം പുറത്തെടുത്ത് ഉച്ചയോടെ തന്നെ പ്രതികളെ കസ്റ്റഡിയിലെടുക്കുകയും വൈകുന്നേരത്തോടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

നിലമ്പൂർ ബ്ലോക്ക് കോൺഗ്രസ് ഓഫിസ് സെക്രട്ടറിയും മന്ത്രി ആര്യാടൻ മുഹമ്മദിന്റെ പേഴ്‌സണൽ സ്റ്റാഫിലെ അംഗവുമായ നിലമ്പൂർ എൽഐസി റോഡിലെ ബിജിന വീട്ടിൽ ബിജു നായർ, സുഹൃത്ത് ചുള്ളിയോട് ഉണ്ണിക്കുളം കുന്നശ്ശേരിയിൽ ഷംസുദ്ദീൻ എന്നിവരെയാണ് സിഐ എപി. ചന്ദ്രൻ അറസ്റ്റുചെയ്തത്.

By Divya