Wed. Jan 22nd, 2025
തിരുവനന്തപുരം:

മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എയുടെ മകന്‍ ബിജെപിയില്‍ ചേര്‍ന്നെന്ന ജന്മഭൂമി വാര്‍ത്തയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കാനൊരുങ്ങി മുസ്‌ലിം ലീഗ് മുന്‍ എംഎല്‍എ പിഎപി മുഹമ്മദ് കണ്ണിൻ്റെ കുടുംബം. കഴിഞ്ഞ ദിവസമാണ് ലീഗ് മുന്‍ എംഎല്‍എ പിഎപി മുഹമ്മദ് കണ്ണിൻ്റെ മകന്‍ ഹബീബ് റഹ്മാന്‍ ബിജെപിയില് ചേര്‍ന്നെന്ന് ജന്മഭൂമി പത്രത്തില്‍ വാര്‍ത്ത വന്നത്. ഹബീബ് റഹ്മാന്‍ കുമ്മനത്തിനൊപ്പം നില്‍ക്കുന്ന ചിത്രവും പത്രത്തില്‍ നല്‍കിയിരുന്നു.

എന്നാല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് കുമ്മനം രാജശേഖരന്‍ വീട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രമാണിതെന്നും ഇതാണ് വ്യാജ പ്രചരണത്തിന് ഉപയോഗിച്ചതെന്നും ഹബീബിൻ്റെ കുടുംബം പറഞ്ഞു.

By Divya