Thu. Apr 24th, 2025
കോഴിക്കോട്:

കുന്ദമംഗലം മണ്ഡലത്തിലെ പ്രധാന രാഷ്ട്രീയ സംസാര വിഷയം മുസ്ലിം ലീഗ് സ്വതന്ത്രനെ ഇറക്കിയുള്ള മത്സരം. യുഡിഎഫ് ലീഗിന് നല്‍കിയ സീറ്റില്‍ കോണ്‍ഗ്രസ് നേതാവായ ദിനേശ് പെരുമണ്ണ സ്വതന്ത്രമായാണ് മത്സരിക്കുന്നത്. മണ്ഡലത്തിലെ സാമുദായിക സമവാക്യമാണ് സ്വതന്ത്ര പരീക്ഷണത്തിന് ലീഗിനെ പ്രേരിപ്പിച്ചത്.

ലീഗിന്റെ വിശാല കാഴ്ചപ്പാടില്‍ നിന്നാണ് സ്വതന്ത്ര പരീക്ഷണമെന്ന് യുഡിഎഫ് വിശദീകരിച്ചു. എന്നാല്‍ കോണ്‍ഗ്രസ്, ലീഗ്, ബിജെപി ധാരണയാണ് മണ്ഡലത്തില്‍ കോണി ചിഹ്നം ഒഴിവാക്കാന്‍ കാരണമെന്ന് സിറ്റിംഗ് എംഎല്‍എയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ പി ടി എ റഹീം പറയുന്നു. വികസനം മുന്‍നിര്‍ത്തിയാണ് റഹീമിന്റെ പ്രചരണം.

By Divya