Mon. Dec 23rd, 2024
തിരുവനന്തപുരം:

മഹാരാഷ്ട്രയിലെ എൻസിപിയും ബിജെപിയും ചർച്ച നടത്തിയെന്ന വാർത്ത നിഷേധിച്ച് പി സി ചാക്കോ. വ്യാജ വാർത്തയ്ക്ക് പിന്നിൽ തിരഞ്ഞെടുപ്പ് അജണ്ടയാണ്. ബിജെപിയുമായി ഒളിഞ്ഞും തെളിഞ്ഞും ബന്ധമുള്ളത് കോൺഗ്രസിനാണെന്നും പി സി ചാക്കോ പറഞ്ഞു.

ശരദ് പവാറിന് ബിജെപിയോടുള്ള നിലപാട് അറിയാൻ റിസർച്ചിന്റെ ആവശ്യമൊന്നുമില്ല. മഹാരാഷ്ട്രയിൽ കോൺഗ്രസും ശിവസേനയും എൻസിപിയും ചേർന്ന് ബിജെപിയെ പുറത്താക്കി സർക്കാരുണ്ടാക്കിയതാണ്.
ബിജെപിയെ പരാജയപ്പെടുത്തിയ ആളെ കുറിച്ചാണ് ഇത്തരത്തിലൊരു പ്രചാരണമെന്നും പി സി ചാക്കോ പറഞ്ഞു.

കേരളത്തിലെ ഇടത് മുന്നണിക്കൊപ്പം ശക്തമായി നിലകൊള്ളുന്ന എൻസിപിക്കെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢമായ അജണ്ടയുണ്ട്. തലശേരിയിലും ഗുരുവായൂരിലും കോൺഗ്രസ്-ബിജെപി രഹസ്യധാരണ ശകത്മാണ്. തിരഞ്ഞെടുപ്പ് കഴിയുമ്പോഴേക്കും കൂടുതൽ കോൺഗ്രസ് നേതാക്കൾ എൻസിപിയിലേയ്ക്ക് എത്തുമെന്നും പി സി ചാക്കോ വ്യക്തമാക്കി.

By Divya