Sun. Feb 23rd, 2025
തിരുവനന്തപുരം:

വോട്ടർപ്പട്ടികയിലെ ഇരട്ട/വ്യാജ വോട്ട് സംബന്ധിച്ച കൂടുതൽ തെളിവുകൾ പുറത്ത്. തിരുവനന്തപുരം മണ്ഡലത്തിൽ ഒരു വോട്ടറുടെ പേരും ഫോട്ടോയും ഉപയോഗിച്ചു വിവിധ ബൂത്തുകളിലായി 8 വോട്ടുകൾ ചേർത്തതിന്റെ രേഖകൾ ലഭിച്ചു.
സാന്ദ്ര എസ് പെരേര എന്ന പേരും ചിത്രവും ഉപയോഗിച്ചാണു വ്യാജ വോട്ടർ കാർഡുകൾ.

തിരുവനന്തപുരം മണ്ഡലത്തിലെ 22, 25, 30, 130 ബൂത്തുകളിലായാണു വോട്ടർ കാർഡ്. എല്ലാ കാർഡുകളുടെയും തിരിച്ചറിയൽ നമ്പരും സീരിയൽ നമ്പരും വ്യത്യസ്തമാണ്. വോട്ടർ അറിയാതെ ആസൂത്രിതമായാണു ക്രമക്കേടു നടത്തിയിരിക്കുന്നതെന്ന് ഇതിൽ നിന്നു വ്യക്തം. യഥാർഥത്തിൽ ഇങ്ങനെയൊരു വോട്ടറുണ്ടോ എന്നറിയണമെങ്കിൽ വിശദമായ അന്വേഷണം വേണ്ടി വരും.

By Divya