Thu. Jan 23rd, 2025
കണ്ണൂര്‍:

സ്ത്രീവിരുദ്ധ പരാമര്‍ശവുമായി കെപിസിസി വര്‍ക്കിംഗ് പ്രസിഡണ്ടും എം പിയുമായ കെ സുധാകരന്‍. സ്ത്രീകളായ ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ചുമതല നിര്‍വഹിക്കാനാകില്ലെന്ന് സുധാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

‘വനിതാ ജീവനക്കാരെ വേഗം കൈയിലെടുക്കാനാകും. എളുപ്പത്തില്‍ ഭീഷണിപ്പെടുത്തി നിര്‍ത്താം. ഭീഷണിപ്പെടുത്തിയാല്‍ വേഗം വശംവദരാകും. പുരുഷന്‍മാരുടെ അത്രയും കഴിവില്ലാത്തവരാണ് സ്ത്രീകള്‍. സ്ത്രീ സ്ത്രീ തന്നെ. ഒന്ന് ശബ്ദമുയര്‍ത്തിയാല്‍ അവര്‍ നിശബ്ദരാകും’, എന്നായിരുന്നു സുധാകരന്റെ പ്രസ്താവന.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എതിര്‍സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയ്‌ക്കെതിരെയും സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്‌ന സുരേഷിനെതിരേയും നേരത്തെ സുധാകരന്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരുന്നു.

By Divya