മനാമ:
ബഹ്റൈനിൽ സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ വേതന സംരക്ഷണ സംവിധാനം മേയ് ഒന്നുമുതൽ പ്രാബല്യത്തിൽവരുമെന്ന് തൊഴിൽ സാമൂഹിക ക്ഷേമ മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എൽഎംആർഎ) ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ അറിയിച്ചു. ഇത് നടപ്പാക്കാനുള്ള സമയക്രമം മന്ത്രിസഭ യോഗം അംഗീകരിച്ചിരുന്നു.
ജീവനക്കാരുടെ ശമ്പളം ബാങ്ക് അക്കൗണ്ടിലേക്ക് കൃത്യസമയത്ത് നൽകുന്നുവെന്ന് ഉറപ്പാക്കുകയാണ് പുതിയ സംവിധാനത്തിൻറെ ലക്ഷ്യം. മൂന്നു ഘട്ടങ്ങളായാണ് തീരുമാനം നടപ്പാക്കുക. 500 തൊഴിലാളികളിൽ കൂടുതലുള്ള സ്ഥാപനങ്ങളാണ് ആദ്യ ഘട്ടത്തിൽ വരുന്നത്. ഈ സ്ഥാപനങ്ങൾ മേയ് ഒന്നുമുതൽ തീരുമാനം നടപ്പാക്കണം.