Mon. Dec 23rd, 2024
തിരുവനന്തപുരം:

തനിക്കെതിരെയുള്ള സ്വപ്‌ന സുരേഷിൻ്റെ മൊഴിയില്‍ പ്രതികരണവുമായി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഹൈക്കോടതിയില്‍ ഇ ഡി സമര്‍പ്പിച്ച മൊഴിയുടെ പകര്‍പ്പില്‍ ദുരുദ്ദേശത്തോടെ ശ്രീരാമകൃഷ്ണന്‍ ഫളാറ്റിലേക്ക് വിളിച്ചുവരുത്തിയെന്ന് സ്വപ്‌ന പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശ്രീരാമകൃഷ്ണന്‍ രംഗത്തെത്തിയിരിക്കുന്നത്.

‘മൊഴി’ എന്ന രൂപത്തില്‍ എന്ത് തോന്നിവാസവും എഴുതി പിടിപ്പിക്കാമെന്ന തരത്തില്‍ അന്വേഷണ ഏജന്‍സികള്‍ തരം താഴുന്നത് ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിന് ഭൂഷണമല്ല. കള്ളക്കടത്തു കേസുകള്‍ സ്വന്തം പാര്‍ട്ടിയില്‍ ചെന്ന് മുട്ടി നില്‍ക്കുമ്പോള്‍ അതില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സ്പീക്കറിനും എതിരെ അപ്പം ചുട്ടെടുക്കുന്ന ലാഘവത്തില്‍ ‘മൊഴികള്‍’ ഉണ്ടാക്കി വ്യക്തിഹത്യ നടത്താനുള്ള പുറപ്പാട് അംഗീകരിക്കാനാവില്ല . അതിനെ എല്ലതരത്തിലും നേരിടുമെന്ന് ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

By Divya