Mon. Dec 23rd, 2024
കോട്ടയം:

പൂഞ്ഞാറില്‍ ഇടത്-എസ്ഡിപിഐ ധാരണയെന്ന ആരോപണവുമായി പിസി ജോർജ്. താൻ പോകുന്ന ചില സ്ഥലങ്ങളില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത് ഇടത് സ്ഥാനാര്‍ത്ഥിയുടെ അറിവോടെയാണെന്ന് പിസി ജോർജ് ആരോപിച്ചു. വര്‍ഗീയ ശക്തികളുടെ വോട്ട് തനിക്ക് വേണ്ടെന്നും പിസി ജോര്‍ജ്ജ് പ്രതികരിച്ചു.

ഈരാറ്റുപ്പേട്ടയിലെ ‘കൂവൽ’ വിവാദത്തിന് പിന്നാലെ പലയിടങ്ങളിൽ നിന്നും പിസി ജോർജിന് എതിരെ സമാനമായ രീതിയിൽ പ്രതിഷേധങ്ങളുണ്ടായിരുന്നു. മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിച്ചു വരുന്ന എംഎൽഎയെ ജനങ്ങൾക്ക് മടുത്തു തുടങ്ങിയതിന്‍റെ സൂചനയാണ് ഈരാറ്റുപ്പേട്ടയിലെ ‘കൂവൽ’ സംഭവമെന്നാണ് ഇടത്-വലത് മുന്നണികളുടെ വിമർശനം.

By Divya