Sun. Feb 23rd, 2025
Suez Canal Block

കെയ്റോ:

ലോകമെങ്ങും കുറച്ച് ദിവസങ്ങളായി ചര്‍ച്ചാ വിഷയം കടലിലെ ട്രാഫിക് ബ്ലോക്കാണ്. വന്‍ ട്രാഫിക് ബ്ലോക്കാണ് ഉണ്ടായിരിക്കുന്നത്. സൂയസ്  കനാലില്‍ ബ്ലോക്കില്‍ കുടുങ്ങി കിടക്കുന്നത് നിരവധി കപ്പലുകളാണ് എന്നതാണ് ഈ ട്രാഫിക് ബ്ലോക്ക് ലോകമെങ്ങും ചര്‍ച്ചയാകാന്‍ കാരണമായിരിക്കുന്നത്.

രാജ്യാന്തര കപ്പല്‍പ്പാതയായ സൂയസ് കനാലില്‍ കുടുങ്ങിയ കൂറ്റന്‍ ചരക്കുകപ്പല്‍ നീക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണലും ചളിയും നീക്കൽ പുരോഗോമിക്കുകയാണ്.കപ്പലിന്‍റെ ഭാരം കുറച്ച് ടഗ് കപ്പൽ ഉപയോഗിച്ച് വലിച്ച് നീക്കാനുള്ള ശ്രമങ്ങളാണ് തുടരുന്നത്. കനാലിൽ കുടുങ്ങിയത് കപ്പലിനെ കേടുപറ്റാതെ നീക്കാനായാണ് മണൽ തിട്ടയിൽ കുടുങ്ങിയ ബൽബസ് ബോയ്ക്ക് ചുറ്റുമുള്ള ചളിയും മണലും ഡ്രജ് ചെയ്ത നീക്കുന്നത്.

മണ്ണിലമര്‍ന്ന എവര്‍ ഗിവണ്‍ കപ്പലിന്റെ മുന്‍വശം അല്‍പം ഉയര്‍ത്താനായി. 14 ടഗ് ബോട്ടുകളുടെ സഹായത്തോടെയാണ് കപ്പല്‍ വനീക്കാനുള്ള ശ്രമം. ശക്തമായ കാറ്റും തിരമാലയും തിരിച്ചടിയാകുന്നുണ്ട്. കപ്പലിന്റെ പ്രൊപ്പല്ലുകള്‍ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ടുണ്ട്.

സൂയസ് കനാലില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ 321 ചരക്കുകപ്പലുകളാണ് കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും തിരക്കേറിയ കപ്പല്‍ പാതയിലെ തടസം ആഗോള വ്യാപാര മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കും.

കപ്പൽ നിരക്ക് ഉയരാനും കണ്ടെയ്നർ ക്ഷാമം കൂടാനും സാധ്യതയുണ്ട്. ചുരുങ്ങിയത് പത്തുബില്യൺ ഡോളറെങ്കിലും നഷ്ടം പ്രതിക്ഷിക്കുന്നുണ്ട്. എണ്ണനീക്കം മുടങ്ങുന്നതും കനത്ത പ്രതിസന്ധിയാണ്.

https://www.youtube.com/watch?v=8jUQzCG5mes

 

By Binsha Das

Digital Journalist at Woke Malayalam