Wed. Oct 8th, 2025
ന്യൂഡൽഹി:

നന്ദിഗ്രാമിൽ സഹായിക്കണമെന്നഭ്യർഥിച്ച് ബിജെപി നേതാവുമായി ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി നടത്തിയ ഫോൺ സംഭാഷണം ബിജെപി പുറത്തുവിട്ടു. നിയമസഭാ തിരഞ്ഞെടുപ്പിൽ നന്ദിഗ്രാമിൽനിന്നാണ് മമത ജനവിധി തേടുന്നത്. തൃണമൂൽ വിട്ട് ബിജെപിയിലെത്തിയ മുൻ വിശ്വസ്തൻ സുവേന്ദു അധികാരിയാണ് എതിരാളി.

തൃണമൂൽ വിട്ട് ബിജെപിയിൽ ചേർന്ന മറ്റൊരു നേതാവിനെ മമത ഫോണിൽ വിളിക്കുന്നതും തിരഞ്ഞെടുപ്പിൽ സഹായം തേടുന്നതുമായ ഫോൺ സംഭാഷണമാണ് ബിജെപി പുറത്തുവിട്ടത്. ഇതേസമയം, പാർട്ടി വിട്ടയാളെ തിരികെ ക്ഷണിക്കുന്നതിൽ ഒരു തെറ്റുമില്ലെന്നാണ് തൃണമൂൽ വാദം.

By Divya