Wed. Jan 22nd, 2025
തൃശ്ശൂര്‍:

തനിക്കെതിരായി മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ശുദ്ധ അസംബന്ധമെന്ന് ഗുരുവായൂര്‍ മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി കെ എൻ എ ഖാദര്‍. സിപിഐഎം- ബിജെപി ബന്ധം പുറത്ത് വന്നപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നും കെ എന്‍ എ ഖാദര്‍ പറഞ്ഞു. ഗുരുവായൂരില്‍ സിപിഐഎം തോല്‍ക്കുമെന്ന ഭയമാണ് മുഖ്യമന്ത്രിക്കെന്നും കെഎൻഎ ഖാദര്‍ പറഞ്ഞു.

ബിജെപിയെ പ്രീണിപ്പിക്കുന്ന തിരക്കിലാണ് കെഎൻഎ ഖാദറെന്നായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ബിജെപിക്ക് ഗുരുവായൂരില്‍ സ്ഥാനാര്‍ത്ഥി ഇല്ലാതായാത് യാദൃശ്ചികമാണെന്ന് കരുതാനാവില്ല. ബിജെപി രാജ്യത്ത് ഒരുക്കുന്ന തടങ്കല്‍ പാളയങ്ങള്‍ക്ക് കാവല്‍ നില്‍ക്കാന്‍ ഇത്തരത്തിലുള്ള ലീഗ് നേതാക്കള്‍ മടിക്കില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ലീഗ് പൂരിപ്പിച്ച് തരുമെന്നാണ് കെഎൻഎഖാദര്‍ പറഞ്ഞിരിക്കുന്നത്. പൗരത്വനിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയപ്പോള്‍ കെഎൻഎ ഖാദറും അതിനെ പിന്താങ്ങിയിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇത്തരത്തില്‍ പറയുന്നത് ഒരു വിഭാഗത്തിന്റെ വോട്ട് ആഗ്രഹിച്ചുകൊണ്ടാണെന്ന് വ്യക്തമാണെന്നും പിണറായി പറഞ്ഞു.

By Divya