Mon. Dec 23rd, 2024
തിരുവനന്തപുരം:

ലൗജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്ന് കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ മാണി. ഇതിൽ യാഥാർഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണം. പൊതുസമൂഹത്തിൽ വിഷയം ചർച്ചയാകുന്നുണ്ടെന്നും ജോസ് കെ മാണി പറഞ്ഞു. എൽഡിഎഫ് ഘടകക്ഷിയിൽ നിന്ന് ഇങ്ങനെയൊരു ആവശ്യം ഉയരുന്നത് ഇതാദ്യമായാണ്.

കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളില്‍ നിന്ന് മുന്‍പൊരിക്കലും ഉണ്ടാകാത്ത പരാമര്‍ശമാണ് തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഉണ്ടാകുന്നത്. വിഷയത്തില്‍ ഇനി എല്‍ഡിഎഫ് നേതാക്കള്‍ നിലപാട് വ്യക്തമാക്കേണ്ടി വരും. ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേയെന്ന ചോദ്യത്തിന് വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ അത് പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു മറുപടി.

ഉമ്മൻചാണ്ടിക്കും ജോസ് കെ മാണി മറുപടി നല്‍കുന്നു. രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് അർഹതപ്പെട്ടത് തന്നെയായിരുന്നു. ജോയ് എബ്രഹാമിന്‍റെ കാലാവധി കഴിഞ്ഞ സീറ്റാണ് നൽകിയത്. സീറ്റ് കോൺഗ്രസിന്‍റേതെന്നത് വാദം മാത്രമെന്നും ജോസ് പറ‍ഞ്ഞു.

By Divya