Sat. Jan 11th, 2025
കോഴിക്കോട്​:

തൃത്താല മണ്ഡലത്തിലെ സ്ഥാനാർത്ഥികളെക്കുറിച്ച് കുറിപ്പുമായി​ കെആർ മീര. തൃത്താലയിലെ എംഎൽഎയും നിലവിലെ യുഡിഎഫ്​ സ്ഥാനാർഥിയുമായ വി ടി ബൽറാമിനെ പേരെടു​ത്തു പറയാതെ വിമർശിച്ചും എൽഡിഎഫ്​ സ്ഥാനാർത്ഥി എംബി രാജേഷിനെ പുകഴ്​ത്തിയുമാണ്​ കുറിപ്പ്​.

പ്രചരണത്തിനിടെ നല്ല വായനക്കാരിയായ ഒരു പെൺകുട്ടിയെ പരിചയപ്പെട്ടുവെന്നും ആ കുട്ടിക്ക്​ ഇഷ്​ടപ്പെട്ട എഴുത്തുകാരിയായ താൻ വിളിച്ചു സംസാരിച്ചാൽ അത്​ ആ കു​ട്ടിക്ക്​ പ്രചോദനമാകുമെന്നും പറഞ്ഞ്​ എം ബി രാജേഷ്​ ഫോണിൽ ബന്ധപ്പെട്ടതായി കെആർ മീര കുറിച്ചു.

സൈബർ സെല്ലുകളെ ഉപയോഗിച്ച്​ തന്നെ തെറി വിളിച്ച എംഎൽഎയു​ടെ മണ്ഡലമാണ്​ തൃത്താല. ഒരാള്‍ തെറി വിളിക്കുകയും മറ്റേയാള്‍ പുതുതലമുറയിലെ ഒരു കുട്ടിക്ക്​ പ്രചോദനമായി രണ്ടു വാക്കു സംസാരിക്കാമോ എന്ന്​ അഭ്യർഥിക്കുകയുമാണ്​ ചെയ്യുന്നതെന്നും രണ്ടു തരം ജനാധിപത്യ ബോധ്യങ്ങളും രണ്ടു തരം ജനപ്രതിനിധികളുമാണിവരെന്നും കെ ആർ മീര അഭിപ്രായപ്പെട്ടു.

By Divya