Wed. Jan 22nd, 2025
കൊല്ലം:

ഇടതു മുന്നണിയുടെ മേധാവിത്വം ഇത്തവണ അവസാനിപ്പിക്കുമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ബിന്ദു കൃഷ്ണ. എല്‍ഡിഎഫിൻ്റെ ദുര്‍ഭരണത്തില്‍ മടുത്ത ജനങ്ങള്‍ യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ പുരോഗമിക്കുന്നുണ്ട്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായാണ് പ്രവര്‍ത്തിക്കുന്നത്. കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് എല്ലാവരും കാണുന്നത്. അതിനാല്‍ തന്നെ വിജയപ്രതീക്ഷയുണ്ട്. രാഷ്ട്രീയ, സാമൂഹികമായ എല്ലാ കാര്യങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടും.

കൊല്ലം ജില്ലയുടെ വികസനം ലക്ഷ്യമിട്ടാണ് പ്രവര്‍ത്തനം. കൊല്ലം ജില്ലക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.

By Divya