Sun. Dec 22nd, 2024
പത്തനംതിട്ട:

കോന്നി മണ്ഡലത്തില്‍ കഴിഞ്ഞ ഒന്നര വർഷക്കാലം ഇടതുമുന്നണി നടത്തിയത് വികസനമല്ല, കബളിപ്പിക്കലായിരുന്നുവെന്ന് അടൂർ പ്രകാശ് എംപി. ഇടതു മുന്നണിയുടെയും എംഎല്‍എ ജെനീഷ് കുമാറിന്‍റെയും അവകാശവാദങ്ങൾ സത്യത്തിന് നിരക്കാത്തതാണ്. മെഡിക്കൽ കോളേജ് ആശുപത്രി എന്ന ബോർഡ് മാത്രമേ കോന്നിയിള്ളൂവെന്നും പ്രതിപക്ഷ നേതാവ് ഉന്നയിച്ച ഇരട്ട വോട്ട് യാഥാർഥ്യമാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

വാശിയോറിയ മത്സരം നടക്കുന്ന കോന്നി മണ്ഡലത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ പ്രധാന ചര്‍ച്ചയായതോടെയാണ് ഇടതു മുന്നണിക്കെതിരെ അടൂര്‍ പ്രകാശിന്‍റെ വിമര്‍ശനം. താൻ തുടങ്ങി വച്ച പദ്ധതിയുടെ പേരിൽ തിരഞ്ഞെടുപ്പ് കാലത്ത് നേട്ടം കൊയ്യാനാണ് സിറ്റിംഗ് എംഎൽഎ ജെനീഷ് കുമാര്‍ ശ്രമിക്കുന്നത്. കോന്നി മെഡികോളജ് സ്വന്തം നേട്ടമായാണ് ജെനീഷ് അവതരിപ്പിക്കുന്നതെന്ന് പറഞ്ഞ അടൂര് പ്രകാശ് 2016ൽ കെട്ടിടം പണി പൂർത്തിയായ വിവരം നിയമസഭയിൽ പറഞ്ഞപ്പോൾ തന്നെയും കോന്നിയെയും മന്ത്രി കെ കെ ശൈലജ അപമാനിച്ചതായും പറഞ്ഞു.

By Divya