Mon. Dec 23rd, 2024
കൊൽക്കത്ത:

ബംഗാളിലും അസമിലും നിയമസഭ തിരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ബംഗാളില്‍ 14.28 ശതമാനവും അസമില്‍ 10.14 ശതമാനവും പോളിങ് രേഖപ്പെടുത്തി. ബംഗാളില്‍ പലയിടങ്ങളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

പുരുലിയയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണം കൊടുത്ത് മടങ്ങുകയായിരുന്ന ബസിന് തീയിട്ടു. ഝാര്‍ഗ്രാമില്‍ സിപിഎം സ്ഥാനാർത്ഥി സുശാന്ത് ഘോഷിനെ ആക്രമിച്ച് കാറ് തകര്‍ത്തു. പടിഞ്ഞാറന്‍ മിഡ്നാപുരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയതായി ബിജെപി ആരോപിച്ചു.

ബെഗുംപുരില്‍ ബിജെപി പ്രവര്‍ത്തകന്‍റെ മൃതദേഹം കണ്ടെത്തി. കിഴക്കന്‍ മിഡ്നാപുരില്‍ വെടിവയ്പ്പുണ്ടായതായും രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ 12 മണിക്കും ബിജെപി നേതാക്കള്‍ 2 മണിക്കും തിരഞ്ഞെടുപ്പ് കമ്മിഷനെ കാണും. അസമിലെ 47ഉം ബംഗാളിലെ 30ഉം മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്.

By Divya