ന്യൂഡൽഹി:
സൂയസ് കനാലിൽ കപ്പൽ കുടുങ്ങിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി മറികടക്കാൻ നാലിന പദ്ധതിയുമായി ഇന്ത്യ. കപ്പലുകളെ ഗുഡ്ഹോപ് മുനമ്പിലൂടെ വഴിതിരിച്ച് വിടുന്നതടക്കമുള്ള പരിപാടികൾ ഉൾക്കൊള്ളുന്നതാണ് ഇന്ത്യയുടെ നാലിന പദ്ധതി. വ്യവസായ വകുപ്പിന്‍റെ ലോജിസ്റ്റിക് ഡിവിഷണാണ് ഇതിനുള്ള പദ്ധതി തയ്യാറാക്കിയത്.
ചരക്കുകളെ പ്രാധാന്യത്തിനനുസരിച്ച് തരം തിരിക്കുക, ചരക്ക് കൂലി നിയന്ത്രിക്കുക, തുറമുഖങ്ങൾക്ക് മുന്നറിയിപ്പ് നൽകൽ, കപ്പലുകളെ വഴിതിരിച്ച് വിടൽ തുടങ്ങിയവ ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ നാലിന പദ്ധതി.
ഇന്ത്യയിലേക്ക് 200 ബില്യൺ യുഎസ് ഡോളറിന്‍റെ ചരക്കുകൾ എത്തുന്നത് സൂയസ് കനാൽ വഴിയാണ്. രാജ്യത്തേക്കുള്ള വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, യുറോപ്പ് തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ചരക്കുകൾ ഇന്ത്യയിലേക്ക് സൂയസ് കനാൽ വഴി എത്തുന്നത്.
പെട്രോളിയം ഉൽപന്നങ്ങൾ, ഓർഗാനിക് കെമിക്കൽസ്, ഇരുമ്പ്, സ്റ്റീൽ, ഓട്ടോമൊബൈൽ, തുണിത്തരങ്ങൾ, ഫർണീച്ചർ, തുകൽ ഉൽപന്നങ്ങൾ എന്നിവയെല്ലാമാണ് സൂയസ് കനാൽ വഴി എത്തുന്നത്.