Wed. Jan 22nd, 2025
കോഴിക്കോട്:

യുഡിഎഫ് അധികാരത്തിൽ വന്നാൽ കെ മുരളീധരൻ മന്ത്രിയാകുമെന്ന് ശശി തരൂർ എംപി. കേരളത്തിൽ ബിജെപി വേണ്ടെന്ന സന്ദേശം നൽകി നേമത്ത് മുരളീധരൻ വിജയിക്കും. അടുത്ത 12 ദിവസം യുഡിഎഫ് പ്രവർത്തകർക്ക് നിർണായകമാണെന്നും തരൂർ വ്യക്തമാക്കി.

മുരളീധരന്‍റെ വ്യക്തിത്വവും പ്രവർത്തന പരിചയവും നേമത്ത് ഗുണം ചെയ്യും. മികച്ച രീതിയിൽ മണ്ഡലത്തിൽ പ്രവർത്തിക്കാൻ കഴിയുന്ന ആളെയാണ് മത്സരിപ്പിക്കുന്നത്. മുരളീധരന്‍റെ സ്ഥാനാർഥിത്വം ബിജെപിക്കുള്ള സന്ദേശമാണെന്നും തരൂർ ചൂണ്ടിക്കാട്ടി.

നേമം ബിജെപിക്ക് വിട്ടുകൊടുക്കില്ല. രാഷ്ട്രീയകാറ്റ് യുഡിഎഫിന് അനുകൂലമാണ്. സംസ്ഥാനത്ത് യുഡിഎഫ് അധികാരത്തിലേറുമെന്നും ശശി തരൂർ വ്യക്തമാക്കി.

By Divya