Mon. Dec 23rd, 2024
തൃശൂർ:

സിനിമാ താരവും തൃശൂര്‍ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപിക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് തൃശൂര്‍ കോര്‍പറേഷന്‍. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകൊണ്ട് ശക്തന്‍ പ്രതിമയില്‍ അനുമതിയില്ലാതെ മാല ചാര്‍ത്തിയതിനെതിരെയാണ് നടപടി.

സുരേഷ് ഗോപിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് വൈകീട്ട് അഞ്ചരയോടെയായിരുന്നു നൂറുകണക്കിന് ആളുകളെ അണി നിരത്തിയുള്ള റോഡ് ഷോ നടന്നത്. ശക്തന്‍ പ്രതിമയില്‍ മാല ചാര്‍ത്തി ആരംഭിച്ച റോഡ് ഷോ സ്വരാജ് റൗണ്ടിലാണ് അവസാനിച്ചത്.

എന്നാല്‍ പരിപാടി കോര്‍പറേഷനെ അറിയിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്യാതെയാണ് ശക്തന്‍ പ്രതിമയില്‍ മാല ചാര്‍ത്തി തിരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചത്. ഇതിനെതിരെയാണ് കോര്‍പറേഷന്‍ നിയമ നടപടിക്ക് ഒരുങ്ങുന്നത്.

അതേസമയം ബിജെപിയുടേത് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ചൂണ്ടികാണിച്ച് എല്‍ഡിഎഫും രംഗത്തെത്തി. ആരോഗ്യം കാരണങ്ങളാല്‍ പ്രചാരണത്തില്‍ നിന്ന് വിട്ട് നിന്ന സുരേഷ് ഗോപി ഇന്നാണ് മണ്ഡലത്തിലെത്തി പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

By Divya