Thu. Jan 23rd, 2025
തിരുവനന്തപുരം:

ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാരിന്റെ കള്ളത്തരം പൊളിയാന്‍ ഇടയാക്കിയത് കെഎസ്ഐഎൻസി ധാരണാപത്രിത്തെപ്പറ്റി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി ഉള്‍നാടന്‍ ജലഗതാഗത സെക്രട്ടറി ടികെജോസിന് നല്‍കിയ വിശദീകരണത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ട് ഉള്‍പ്പെടുത്തിയതാണ് സര്‍ക്കാരിന് തിരിച്ചടിയായിത്. KSINC എംഡി എന്‍ പ്രശാന്തിനെ പ്രതിക്കൂട്ടിലാക്കാന്‍ നോക്കിയ സര്‍ക്കാരിന് പുതിയ വിവാദത്തില്‍ നിന്ന് കരകയറാന്‍ ബുദ്ധിമുട്ടാണ്.

ആഴക്കടല്‍ മല്‍സ്യബന്ധനത്തില്‍ സര്‍ക്കാര്‍ നടത്തിയ ഒളിച്ചുകളിയെല്ലാം പൊളിച്ചത് ഈ രേഖകളാണ്. എന്‍ പ്രശാന്ത് സര്‍ക്കാരിനോട് ആലോചിച്ചാതെ ഒപ്പിട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞ ധാരണാപത്രത്തെപ്പറ്റി മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്‌ക്കരനുമായി നടത്തിയ വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പകര്‍പ്പ് പുറത്തുവിടാന്‍ പ്രശാന്തിനെ പ്രേരിപ്പിച്ചത് സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണമാണ്. 

ടികെ ജോസിനു  എന്‍ പ്രശാന്ത് അയച്ച കത്തിലാണ് ഈ വാട്‌സാപ് സന്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയത്. അന്വേഷണം പ്രഖ്യാപിച്ചതോടെ ഈ കത്ത് ഫയലിന്റെ ഭാഗമായി .തുടര്‍ന്ന് ഔദ്യോഗിക ഫയലിന്റെ ഭാഗമാവുകയും വിവരവാകാശ നിയമപ്രകാരം പുറത്തുവരികയും ചെയ്തു. രേഖകള്‍ പുറത്തുവന്നത് ഗൂഡാലോചനയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രിയുടെ വാദവും ഇതോടെ പൊളിയുകയാണ്.

By Divya