Wed. Jan 22nd, 2025
കോട്ടയം:

പൂഞ്ഞാര്‍ മണ്ഡലത്തില്‍ പി സി ജോര്‍ജിൻ്റെ പ്രചാരണത്തിനിടെ സംഘര്‍ഷം. എല്‍ഡിഎഫ് പ്രവര്‍ത്തകരും ജനപക്ഷം പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. കോട്ടയം പാറത്തോട്ടില്‍ ഇരു വിഭാഗങ്ങളുടെ പ്രചാരണ വാഹനങ്ങള്‍ ഒരു സ്ഥലത്ത് എത്തിയതിന് പിന്നാലെയാണ് വാക്കേറ്റമുണ്ടായത്.

ഇതോടെ പി സി ജോര്‍ജിന് പ്രസംഗം നിര്‍ത്തേണ്ടി വന്നു. തൻ്റെ പ്രചാരണം ഇടത് മുന്നണി പ്രവര്‍ത്തകര്‍ അലങ്കോലമാക്കിയെന്ന് പി സി ജോര്‍ജ് ആരോപിച്ചു. പിന്നീട് പ്രചാരണവുമായി പി സി ജോര്‍ജ് മുന്നോട്ട് പോയി. കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ പി സി ജോര്‍ജിന്റെ പ്രചാരണം സ്തംഭിച്ചിരുന്നു.

By Divya