Thu. Jan 23rd, 2025
കോഴിക്കോട്:

കോൺഗ്രസ് വിട്ട ലതിക സുഭാഷിനെ പാർട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമിക്കുമെന്ന് കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ലതിക പാർട്ടിവിട്ടത് നിർഭാഗ്യകരമാണ്. ലതികക്ക് സീറ്റ് നൽകാൻ ശ്രമിച്ചിരുന്നു. എന്നാൽ, അവർ മത്സരിക്കാൻ ആഗ്രഹിച്ച സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസ് തയ്യാറായില്ലെന്നും താരിഖ് അൻവർ പറഞ്ഞു.

കേരളത്തിലെ എല്ലാ കാര്യങ്ങളും രണ്ട് ഗ്രൂപ്പുകൾ തീരുമാനിക്കുന്നുവെന്ന് പി സി ചാക്കോയുടെ ആരോപണത്തിന് താരിഖ് അൻവർ മറുപടി നൽകി. എല്ലാ സംസ്ഥാനങ്ങളിലും ഗ്രൂപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ കോൺഗ്രസിന്‍റെ ചുമതല പി സി ചാക്കോക്ക് ആയിരുന്നു.

ഡൽഹിയിൽ നിലവിൽ പാർട്ടിയുടെ സ്ഥിതിദയനീയമാണ്. ഡൽഹിയുടെ ചുമതലയിൽ നിന്ന് മാറ്റിയപ്പോൾ ചാക്കോക്ക് കാത്തിരിക്കാമായിരുന്നുവെന്നും താരിഖ് അൻവർ ചൂണ്ടിക്കാട്ടി. നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ സംഘടനാ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കും. പാർട്ടി നേതൃത്വത്തിലേക്ക് രാഹുൽ ഗാന്ധി മടങ്ങിവരണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

By Divya