Sat. Nov 23rd, 2024
അടൂർ:

ഇരുമുന്നണികളെയും മാറി മാറി വരവേറ്റ ചരിത്രമുള്ള അടൂർ മണ്ഡലത്തിൽ കളം നിറയുകയാണ് മുന്നണി സ്ഥാനർത്ഥികൾ. ഇടത് വിജയം തുടരാൻ ചിറ്റയം ഗോപകുമാർ വീറോടെ രംഗത്തുണ്ട്. 1991 മുതൽ 2011 വരെ അടൂരിൽ ആധിപത്യം പുലർത്തിയ തിരുവഞ്ചൂരിന്റെ പിൻമുറക്കാരനാകാനാണ് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എംജികണ്ണനെ രംഗത്തിറക്കിയുള്ള യുഡിഎഫ് പരീക്ഷണം.

എന്നാൽ,പതിറ്റാണ്ടുകൾ നീണ്ട കോൺഗ്രസ് ബന്ധത്തോട് വിടപറഞ്ഞ് ബിജെപിയിലെത്തിയ പന്തളം പ്രതാപനെ സ്ഥാനാർത്ഥിയാക്കിയാണ് എൻഡിഎ മണ്ഡലം പിടിക്കാൻ ശ്രമിക്കുന്നത്. അടൂരിൽ തുടർച്ചയായി വിജയം കുറിച്ചതിന്റെ നേട്ടം അവകാശപ്പെടാനുള്ളത് തിരുവഞ്ചൂർ രാധാകൃഷ്ണനും ചിറ്റയം ഗോപകുമാറിനും മാത്രം.

മണ്ഡലത്തിലെ ജനങ്ങളുമായുള്ള ചിറ്റയത്തിന്റെ ഊഷ്മളബന്ധവും കൂടുതൽ കരുത്തേകുമെന്ന് ഇടതുമുന്നണി വിശ്വസിക്കുന്നു. മൂന്നാമങ്കത്തിലും വിജയപ്രതീക്ഷയിൽ തെല്ലും ആശങ്കയില്ല, അടൂരിന്റെ എല്ലാമേഖലയിലും വികസനമെത്തിക്കാനായെന്നും ഇത് വോട്ടായി മാറുമെന്നും ചിറ്റയം ഗോപകുമാർ പറയുന്നു

By Divya