Thu. Jan 23rd, 2025
ന്യൂഡൽഹി:

അടിസ്ഥാന സൗകര്യമേഖലയിലെ വികസനം ലക്ഷ്യമിട്ട് കേന്ദ്രധനമന്ത്രാലം ആവിഷ്‌കരിച്ച ഡവലപ്‌മെന്റ് ഫൈനാൻസ് ഇൻസ്റ്റിറ്റ്യൂഷനായുള്ള (ഡിഎഫ്‌ഐ) നിയമനിർമാണം ഇന്നാരംഭിക്കും. കേരളത്തിൽ നടപ്പാക്കിയ കിഫ്ബി മോഡൽ സ്ഥാപനമാണിത്. ഇതിനായുള്ള നാഷണൽ ബാങ്ക് ഫോർ ഫൈനാൻസിങ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് ഡവലപ്‌മെന്റ് ബിൽ (എൻബിഎഫ്‌ഐഡി) ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും.

ഒരുലക്ഷം കോടി രൂപയാണ് ഡിഎഫ്‌ഐയുടെ മൂലധനം. 26 ശതമാനം ഓഹരി എല്ലാ കാലത്തും സർക്കാറിന്റെ കൈയിലായിരിക്കും. മൂന്നു ലക്ഷം കോടി രൂപ വരെ ചെലവുള്ള പദ്ധതികൾക്ക് സ്ഥാപനം സാമ്പത്തികമായി സഹായിക്കും. കഴിഞ്ഞ കേന്ദ്രബജറ്റിൽ ധനമന്ത്രി നിർമല സീതാരാമനാണ് ഡിഎഫ്‌ഐ സ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തിൽ ഇരുപതിനായിരം കോടി രൂപ സർക്കാർ അനുവദിക്കുമെന്ന് മന്ത്രി അറിയിച്ചിരുന്നു

By Divya