Thu. Jan 23rd, 2025
10 year old boy death by beaten shop owner in karnataka (1)

ബെംഗളൂരു:

മധുരപലഹാരം മോഷ്ടിച്ചെന്നാരോപിച്ച് ബേക്കറിയുടമയുടെ ക്രൂര മര്‍ദ്ദനമേറ്റ 10 വയസ്സുകാരന്‍ മരിച്ചു. ഒരാഴ്ചത്തെ ചികിത്സക്ക് ശേഷമാണ് ഹാവേരി ഉപ്പനാശി സ്വദേശിയായ ഹരീഷയ്യ എന്ന കുട്ടി മരിച്ചത്. ബേക്കറി ഉടമയും കുടുംബവും ഒളിവിലാണ്. ഇവര്‍ക്കായ് തിരച്ചില്‍ തുടങ്ങി.

കര്‍ണാടകയിലെ ഹാവേരിയിലാണ് മനുഷ്യമനസാക്ഷിയെ ഞെട്ടിച്ച സംഭവമുണ്ടായത്. ആശുപത്രിയിലെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. മാര്‍ച്ച് 16നാണ് സംഭവം.

മാർച്ച് 16ന് ബേക്കറി ഉടമയായ ശിവരുദ്രപ്പ മധുരപലഹാരം മോഷ്ടിച്ചെന്നാരോപിച്ച് കുട്ടിയെ തടഞ്ഞുവെച്ചത് ക്രൂരമായി മര്‍ദ്ദിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ബേക്കറിയില്‍ പോയ മകന്‍ മടങ്ങിവരാത്തതിനെ തുടര്‍ന്ന് കുഞ്ഞിന്‍റെ അച്ഛന്‍ നാഗയ്യ ബേക്കറിയില്‍ പോയെങ്കിലും കുട്ടിയെ മര്യാദ പഠിപ്പിക്കണമെന്നും വിട്ടുതരില്ലെന്നുമായിരുന്നു ബേക്കറി ഉടമ പറഞ്ഞത്. പിന്നീട് അമ്മയെത്തി അലമുറയിട്ട് കരഞ്ഞപ്പഴാണ് കുട്ടിയെ വിട്ടുെകാടുത്തത്. അമ്മയെയും ഇയാളും കുടുംബവും ക്രൂരമായി മര്‍ദ്ദിച്ചിരുന്നു.

വൈകീട്ട് വരെ കടയുടമ മുതുകില്‍ നിര്‍മാണത്തിന് കൊണ്ടുവന്ന വലിയ കല്ല് കെട്ടിവച്ച് ക്രൂരമായി മർദിച്ചെന്നും കൊല്ലാന്‍ ശ്രമിച്ചെന്നും കുട്ടി ആശുപത്രിയില്‍വച്ച് പറയുന്ന ദൃശ്യങ്ങൾ നേരത്തെ സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു.

https://www.youtube.com/watch?v=N0ZShGMzkL0

 

By Binsha Das

Digital Journalist at Woke Malayalam