ദോഹ:
ഇന്ത്യയടക്കമുള്ള 13 രാജ്യങ്ങളിൽനിന്ന് ഇനി ഖത്തർ എയർവേസ് വിമാനത്തിൽ ഖത്തറിലേക്ക് വരുമ്പോൾ മുൻകൂട്ടിയുള്ള കൊവിഡ് പരിശോധന വേണ്ട. ഖത്തറിലേക്ക് തങ്ങളുടെ വിമാനങ്ങളിൽ വരുന്ന യാത്രക്കാരുടെ യാത്രച്ചട്ടങ്ങൾ പരിഷ്കരിച്ച വിവരം ഖത്തർ എയർവേസാണ് അറിയിച്ചത്.
അർമീനിയ, ബംഗ്ലാദേശ്, ബ്രസീല്‍, ഇന്ത്യ, ഇറാന്, ഇറാഖ്, നേപ്പാള്‍, നൈജീരിയ, പാകിസ്താന്, ഫിലിപ്പീന്‍സ്, റഷ്യ, ശ്രീലങ്ക, താൻസനിയ എന്നീ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാര്‍ക്കാണ് മുൻകൂർ കൊവിഡ് പരിശോധനയും നെഗറ്റിവ് സർട്ടിഫിക്കറ്റും വേണമെന്ന നിബന്ധന കമ്പനി പിൻവലിച്ചിരിക്കുന്നത്. നേരേത്ത ഇന്ത്യയടക്കമുള്ളമുള്ളള രാജ്യങ്ങളിൽനിന്ന് വരുന്നവർ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു.
ഖത്തര്‍ എയർവേസില്‍ യാത്ര ചെയ്യാന്‍ ആർടിപിസിആര്‍ പരിശോധന നിര്‍ബന്ധമില്ലെങ്കിലും ലക്ഷ്യസ്ഥാനത്തുള്ള അധികൃതരോ ട്രാന്‍സിറ്റ് രാജ്യമോ നിയന്ത്രണങ്ങള്‍ ആവശ്യപ്പെടുന്നുവെങ്കിൽ അവ തുടരുമെന്നും ഖത്തർ എയർവേസ് അറിയിച്ചു.