Wed. Jan 22nd, 2025
ന്യൂഡൽഹി:

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കോടതിയലക്ഷ്യനടപടിക്ക് അനുമതി നിഷേധിച്ച് അറ്റോർണി ജനറൽ കെകെ വേണുഗോപാൽ. ബിജെപി എല്ലാ സ്ഥാപനങ്ങളിലും അവരുടെ ആളുകളെ തിരുകി കയറ്റുന്നുവെന്ന പരാമർശം സുപ്രിംകോടതിയെ താഴ്ത്തിക്കെട്ടാനാണെന്ന് ആരോപിച്ചായിരുന്നു കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടത്. അഡ്വ വിനീത് ജിൻഡാലാണ് കോടതിയലക്ഷ്യ കേസ് ഫയൽ ചെയ്തത്.

എന്നാൽ, രാഹുൽ ഗാന്ധിയുടെ പരാമർശങ്ങളിൽ വ്യക്തതയില്ലെന്ന് ചൂണ്ടിക്കാട്ടി അറ്റോർണി ജനറൽ കെകെ വേണുഗോപാൽ അനുമതി നിഷേധിക്കുകയായിരുന്നു.

By Divya