ന്യൂഡല്‍ഹി:
എല്ലാ ബി ജെ പി എംപിമാരോടും ഇന്ന് ലോക്‌സഭയില്‍ ഹാജരാകാന്‍ നിര്‍ദേശം നല്‍കി പാർട്ടി നേതൃത്വം. തിങ്കളാഴ്ച എംപിമാര്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിപ്പ് ഇറക്കിയിരുന്നു. ഇന്ന് നടക്കുന്ന ബജറ്റ് സെക്ഷനില്‍ സര്‍ക്കാര്‍ വളരെ പ്രധാനപ്പെട്ട നിയനിര്‍മാണവുമായി ബന്ധപ്പെട്ട തീരുമാനെമടുക്കുകയാണെന്നും അംഗങ്ങള്‍ പിന്തുണ നല്‍കണമെന്നുമാണ് വിപ്പില്‍ അറിയിച്ചിരിക്കുന്നത്.
‘ലോക്‌സഭയിലെ മുഴുവന്‍ ബിജെപി അംഗങ്ങളും 2021 മാര്‍ച്ച് 23ന് സഭയില്‍ ഹാജരാകണം. വളരെ പ്രധാനപ്പെട്ട നിയമനിര്‍മാണത്തെക്കുറിച്ച് സഭയില്‍ ചര്‍ച്ച ചെയ്യുന്നു. സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടിനെ പിന്തുണയ്ക്കാനും അഭ്യര്‍ത്ഥിക്കുന്നു’ പാര്‍ട്ടി ചീഫ് വിപ്പ് രാകേഷ് സിങ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു
ഈ വാര്‍ത്ത ദേശീയ മാധ്യമങ്ങളിലൂടെ പുറത്തുവന്നതിന് പിന്നാലെ ചൂടന്‍ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍. എന്തോ പണി വരുന്നുണ്ട് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എല്ലാവരും പറയുന്നത്. സമരപന്തല്‍ കെട്ടാന്‍ സ്ഥലം കണ്ടെത്തിക്കോളുവെന്ന് ചിലര്‍ പരിഹസിക്കുന്നു.
https://www.youtube.com/watch?v=UXwcyEiuVoU