Mon. Dec 23rd, 2024
കണ്ണൂര്‍:

കഴിഞ്ഞകാലങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ വോട്ട് വാങ്ങിയിട്ടുണ്ടെന്ന് ബിജെപി നേതാവ് സികെ പത്മനാഭന്‍. സിപിഐഎം- ബിജെപി ഡീല്‍ വെറും പൊള്ളത്തരമാണെന്നും അദ്ദേഹം പറഞ്ഞു. ‘ആര്‍എസ്എസിന്റെ വോട്ട് വേണം. എന്നാല്‍ ആര്‍എസ്എസിനെ വേണ്ട എന്നതാണ് കോണ്‍ഗ്രസ് നിലപാട്. കോണ്‍ഗ്രസ് ആര്‍എസ്എസിന്റെ വോട്ടുവാങ്ങിയത് എല്ലാവര്‍ക്കും അറിയാവുന്നതാണ്. സിപിഐഎം- ബിജെപി ഡീല്‍ എന്ന വാദം പൊള്ളത്തരമാണ്,’ സി കെ പത്മനാഭന്‍ പറഞ്ഞു.

കേരളത്തില്‍ സിപിഐഎം- ബിജെപി കൂട്ടുക്കെട്ട് ഉണ്ടെന്ന ആര്‍എസ്എസ് സൈദ്ധാന്തികന്‍ ആര്‍ ബാലശങ്കറിന്റെ പ്രസ്താവനയോടായിരുന്നു സികെ പദ്ഭനാഭന്റെ പ്രതികരണം. നിയമസഭ തിരഞ്ഞെടുപ്പില്‍ തനിക്ക് ചെങ്ങന്നൂരില്‍ സീറ്റ് നിഷേധിക്കപ്പെട്ടതിന് കാരണം ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള കൂട്ടുകെട്ടാണെന്ന് ബാലശങ്കര്‍ പറഞ്ഞിരുന്നു.

അതേസമയം വടക്കന്‍ കേരളത്തില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമുണ്ടായിരുന്നുവെന്ന് എംഎല്‍എയും മുതിര്‍ന്ന ബിജെപി നേതാവുമായ ഒ രാജഗോപാലും പറഞ്ഞിരുന്നു.

By Divya