Mon. Dec 23rd, 2024
എറണാകുളം:

ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഭാര്യ വിനോദിനി ബാലകൃഷ്ണൻ ഇന്ന് കസ്റ്റംസിനു മുന്നിൽ ഹാജരാവണം. വിനോദിനിയോട് കൊച്ചി കസ്റ്റംസ് പ്രിവൻ്റിവ് ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ വിനോദിനി ഹാജരാവുമോ എന്ന കാര്യത്തിൽ ഇപ്പോഴും ഉദ്യോഗസ്ഥർക്ക് ഉറപ്പ് ലഭിച്ചിട്ടില്ല.

മുൻപ് കഴിഞ്ഞ പത്താം തീയതി ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും വിനോദിനി ഹാജരായിരുന്നില്ല. ലൈഫ് മിഷൻ പദ്ധതിയിൽ യൂണിടാക് ഉടമ സന്തോഷ് ഈപ്പൻ കൈക്കൂലിയായി നൽകിയ ഐ ഫോണുകളിൽ ഒന്ന് വിനോദിനിയ്ക്ക് എങ്ങനെ ലഭിച്ചു എന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നത്.

By Divya