Mon. Dec 23rd, 2024
ന്യൂഡൽഹി:

ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം. ഡൽഹിയിൽ നിന്നും ഒഡിഷയിലേക്കുള്ള യാത്രക്കിടെ ഝാൻസിയിൽ വച്ചാണ് തിരുഹൃദയ സന്യാസി സഭയിലെ മലയാളി ഉൾപ്പെടെയുള്ള നാല് കന്യാസ്ത്രീകൾക്ക് നേരെ ആക്രമണം ഉണ്ടായത്. മതം മാറ്റാൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് ബജ്റംഗ്‌ദൾ പ്രവർത്തകരാണ് ആക്രമണം നടത്തിയത്. മതം മാറ്റ നിരോധന നിയമമനുസരിച്ച് കേസെടുക്കാനും ശ്രമമുണ്ടായി.

സന്യാസ പഠനം നടത്തുന്ന ഒഡീഷയിൽ നിന്നുള്ള 2 പേരെ വിട്ടിലാക്കാനുള്ള യാത്രക്കിടെയാണ് ആക്രമണം ഉണ്ടായത്. അടുത്തിടെയാണ് ഇവർ പഠനത്തിനു ചേർന്നത്. പഠിക്കാൻ തുടങ്ങിയതിനു ശേഷം ഇത് ആദ്യമായാണ് അവർ വീട്ടിലേക്ക് പോയത്.

ഇവർക്കൊപ്പം മറ്റ് രണ്ട് കന്യാസ്ത്രീകളും ഉണ്ടായിരുന്നു. ട്രെയിനിലായിരുന്നു യാത്ര. ഋഷികേശിൽ നിന്ന് ട്രെയിനിൽ കയറിയ ബജ്റംഗ്‌ദൾ പ്രവർത്തകർ ട്രെയിനിൽ വച്ച് തന്നെ പ്രശ്നങ്ങളുണ്ടാക്കി. നിർബന്ധിച്ച് മതം മാറ്റാൻ ശ്രമം നടക്കുകയാണെന്നും പഠിതാക്കളെ തട്ടിക്കൊണ്ടുപോവുകയാണെന്നും ഇവർ റെയിൽവേ പൊലീസിനെ അറിയിച്ചു.

By Divya