Wed. Jan 22nd, 2025
ഡൽഹി:

67-ാമത് ദേശീയ ചലച്ചിത്ര പുരസ്​കാരങ്ങൾ ഡൽഹിയിൽ പ്രഖ്യാപിച്ചു. കൊവിഡ്​ കാരണം അനിശ്ചിതമായി കാലതാമസം നേരിട്ട പുരസ്​കാരങ്ങളാണ്​ ഇപ്പോൾ പ്രഖ്യാപിച്ചത്​. 2019 മുതലുള്ള സിനിമകൾക്കാണ് പുരസ്​കാരങ്ങൾ നൽകുന്നത്​.

വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സിനിമ സൗഹൃദ സംസ്​ഥാനമായി സിക്കിമിനെ തിരഞ്ഞെടുത്തു. സിനിമയെക്കുറിച്ചുള്ള മികച്ച പുസ്തകം സഞ്ജയ് സൂരി എഴുതിയ ‘എ ഗാന്ധിയൻ അഫയർ: ഇന്ത്യാസ്​ ക്യൂരിയസ്​ പോർട്രയൽ ഓഫ്​ ലവ്​ ഇൻ സിനിമ’ക്കാണ്​.

മികച്ച ചലച്ചിത്ര നിരൂപകൻ സോഹിനി ഛത്തോപാധ്യായാണ്​. സജിൻബാബു സംവിധാനംചെയ്​ത മലയാള സിനിമയായ ബിരിയാണിക്ക്​ പ്രത്യേക പരാമർശം ലഭിച്ചു. മികച്ച തമിഴ്​ സിനിമ വെട്രിമാരൻ സംവിധാനം ചെയ്​ത അസുരനാണ്​. മികച്ച മലയാള സിനിമ രാഹുൽ റിജി നായർ സംവിധാനം ചെയ്​ത കള്ളനോട്ടം ആണ്​.

By Divya