Wed. Jan 22nd, 2025
കാസര്‍കോട്:

മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാർത്ഥി സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് റിട്ടേണിംഗ് ഓഫിസർ. സുന്ദര പത്രിക പിൻവലിച്ചുവെന്ന് ഇന്നലെ ബിജെപി അവകാശപ്പെട്ടിരുന്നു. പത്രിക പിൻവലിക്കാൻ നാമ നിർദ്ദേശം ചെയ്തവരുടെ ഒപ്പ് ആവശ്യമാണ്. എന്നാൽ സുന്ദര സുന്ദര പത്രിക പിൻവലിച്ചിട്ടില്ലെന്ന് മാത്രമല്ല ഇപ്പോഴും അഞ്ജാത വാസത്തിലാണ്. മൊബൈൽ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.

സുന്ദരയെ കാണാനില്ലെന്ന വാർത്ത പുറത്ത് വരുന്നത് ഇന്നലെയാണ്. സ്ഥാനാർത്ഥി കെ സുന്ദരയെ ഫോണിൽ പോലും ലഭികുന്നില്ലെന്നു ജില്ല പ്രസിഡന്റ് വിജയകുമാർ പറഞ്ഞു. നാമനിർദ്ദേശ പത്രിക പിൻവലിക്കാൻ സുന്ദരയ്ക്ക് ബിജെപി പ്രവർത്തകരുടെ സമ്മർദം ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് സുന്ദരയെ കാണാതായത്. ശനിയാഴ്ച വൈകീട്ട് മുതൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് ബിഎസ്പി ജില്ലാ നേതൃത്വത്തിന്റെ പരാതി.

എന്നാൽ സുന്ദരയും, കുടുംബവും ബിജെപിയിൽ ചേർന്നുവെന്ന് ബിജെപി നേതൃത്വം പറയുന്നു.

By Divya