Wed. Jan 22nd, 2025
ഗുരുവായൂർ:

നാമനിർദ്ദേശ പത്രിക തള്ളിയ സംഭവത്തിൽ പ്രതികരിച്ച് ഗുരുവായൂർ മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി അഡ്വ നിവേദിത. വരണാധികാരി മുൻവിധിയോടെ തീരുമാനമെടുത്തെന്ന് നിവേദിത പറഞ്ഞു. യാഥാർത്ഥ്യം എന്താണെന്ന് അറിയില്ല. വരണാധികാരിയുടെ ഇടപെടലിന്റെ കാരണം കോടതി വിധിയിലൂടെ ഉണ്ടാകുമെന്നാണ് കരുതുന്നത്.

ബിജെപി ദേശീയ നേതൃത്വം പ്രശ്‌നത്തിൽ ഇടപെട്ടു. മറ്റേതെല്ലാം വഴിയിലൂടെ വിഷയത്തെ നേരിടാൻ കഴിയുമെന്ന് ദേശീയ നേതൃത്വം പരിശോധിച്ചുവരികയാണ്. ഹൈക്കോടതിയിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കുമെന്നും നിവേദിത വ്യക്തമാക്കി.

By Divya