Mon. Nov 25th, 2024
കണ്ണൂർ:

തലശ്ശേരിയിൽ ബിജെപി പത്രിക തള്ളിയത്​ വോട്ടുകച്ചവടത്തിനാണെന്ന്​ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. മറ്റ്​ മണ്ഡലങ്ങളിലില്ലാത്ത പാളിച്ച തലശ്ശേരിയിൽ എങ്ങനെയുണ്ടായെന്നും സംഭവത്തിൽ അന്തർധാര സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ജയരാജൻ പറഞ്ഞു.

ബിജെപി ജില്ല പ്രസിഡന്‍റ്​ കൂടിയായ എൻ ഹരിദാസിന്‍റെ പത്രികയാണ് സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി തള്ളിയത്.സത്യവാങ്മൂലത്തോടൊപ്പം സമര്‍പ്പിക്കേണ്ട ഒറിജിനല്‍ രേഖകള്‍ക്കു പകരം പകര്‍പ്പ് സമര്‍പ്പിച്ചതാണ് പ്രശ്നമായത്. മണ്ഡലത്തില്‍ ബിജെപിക്ക് ഡമ്മി സ്ഥാനാര്‍ഥിയുമില്ല.

സിറ്റിങ് എംഎലഎ അഡ്വ എ എന്‍ ഷംസീറാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥി. യു ഡി എഫിനു വേണ്ടി കോണ്‍ഗ്രസിലെ എം പി അരവിന്ദാക്ഷന്‍ ജനവിധി തേടുന്നു. വെൽഫെയർ പാർട്ടി സ്ഥാനാർത്ഥിയായി ഷംസീർ ഇബ്രാഹിമും മത്സര രംഗത്തുണ്ട്.

By Divya