Mon. Dec 23rd, 2024
തിരുവനന്തപുരം:

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്​ണന്‍റെ ഭാര്യ വിനോദിനിക്ക്​ വീണ്ടും കസ്റ്റംസ്​ നോട്ടീസ്​. ചോദ്യം ചെയ്യലിന്​ ഹാജരാവാൻ ആവശ്യപ്പെട്ടാണ്​ നോട്ടീസ്​. ഐഫോൺ വിവാദവുമായി ബന്ധപ്പെട്ടാണ്​ നടപടി.

മാർച്ച്​ 23ന്​ കൊച്ചിയിലെ കസ്റ്റംസ്​ ഓഫീസിൽ ഹാജരാവണമെന്നാണ്​ നോട്ടീസിൽ ആവശ്യപ്പെടുന്നത്​. തിരുവനന്തപുരത്തെ എകെജി ഫ്ലാറ്റിന്‍റെ വിലാസത്തിലാണ്​ നോട്ടീസ്​ നൽകിയത്​. വിനോദിനി നേരത്തെ ചോദ്യം ചെയ്യലിന്​ ഹാജരായിരുന്നില്ല.

ലൈഫ്​ മിഷൻ ഇടപാടിലെ കോഴയായി യുണിടാക്​ സിഇഒ സന്തോഷ്​ ഈപ്പൻ ഐഫോണുകൾ കൈക്കൂലി നൽകിയതായി കണ്ടെത്തിയിരുന്നു. ഇതിലൊന്ന്​ വിനോദിനി ബാലകൃഷ്​ണന്​ നൽകിയെന്നാണ്​ കസ്റ്റംസ്​ ആരോപണം.

By Divya