ഡെറാഡൂണ്‍:
റിപ്പ്ഡ് ജീന്‍സ് (പിന്നിയ ജീന്‍സ്) ധരിക്കുന്ന സ്ത്രീകള്‍ സാമൂഹിക അധഃപതനത്തിന് ഇടയാക്കുമെന്നും ഇവര്‍ സമൂഹത്തിന് എന്ത് സന്ദേശമാണ് നല്‍കുന്നതെന്നുമുള്ള ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദത്തിലാകുന്നു.
സോഷ്യല്‍ മീഡിയയിലടക്കം നിരവധി പേരാണ് അദ്ദേഹത്തെ പരിഹസിച്ചും വിമര്‍ശിച്ചും രംഗത്തെത്തുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയ്ത്ര, സമാജ് വാദി പാര്‍ട്ടി നേതാവും എംപിയുമായ ജയ ബച്ചന്‍, കങ്കണ റണൗട്ട് തുടങ്ങി നിരവധി പ്രമുഖരാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്തിനെ വിമര്‍ശിച്ച് രംഗ്തതെത്തിയത്.
#rippedjeans ഹാഷ്ടാഗും ട്വിറ്ററില്‍ ട്രെന്‍ഡിങ് ആണ്. നിരവധി പേരാണ് ഈ ഹാഷ്ടാഗില്‍ റിപ്പ്ഡ് ജീന്‍സ് ധരിച്ച ഫോട്ടോസ് ട്വീറ്റ് ചെയ്യുന്നത്. കങ്കണ റണൗട്ടും പിന്നിയ ജീന്‍സ് ധരിച്ചുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. പിന്നിയ ജീന്‍സ് ധരിക്കുന്നതിലാണ് ബിജെപിക്ക് പ്രശ്നം. ആര്‍എസ് എസ്സുകാര്‍ കാക്കി നിക്കറിടുന്നതില്‍ പ്രശ്നമില്ലെയെന്ന് പലരും ചോദിക്കുന്നു.
ഷെയിം ഓണ്‍ യു ഉത്തരാഖണ്ഡ് സിഎം എന്നാണ് വലരും പറയുന്നത്. എന്തൊരു ചിന്താഗതിയാണ് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്ക്. ഒരിക്കലും ഒരു മുഖ്യമമന്ത്രി ഇങ്ങനെ പറയാന്‍ പാടില്ലെന്ന് ജയ ബച്ചന്‍ പറഞ്ഞു.
അതേസമയം, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരത് സിംഗ് റാവത്തിനെ ന്യായീകരിച്ച് ഭാര്യ രശ്മി ത്യാഗി. അദ്ദേഹം പ്രസ്താവന നടത്തിയ സന്ദർഭം റിപ്പോർട്ട് ചെയ്യപ്പെട്ടില്ലെന്നാണ് ഭാര്യയുടെ പ്രതികരണം.
സമൂഹത്തെയും രാജ്യത്തെയും നിർമ്മിക്കുന്നതിൽ സ്ത്രീകളുടെ പങ്കാളിത്തം വളരെ വലുതാണ്. രജ്യത്തിന്റെ സംസ്കാരം, തനിമ, വസ്ത്രധാരണം എന്നിവ നിലനിർത്തുന്നത് സ്ത്രീകളുടെ ഉത്തരവാദിത്തമാണ് എന്നാണ് അദ്ദേഹം പറഞ്ഞതെന്നും രശ്മി ത്യാഗി പറഞ്ഞു.
https://www.youtube.com/watch?v=6_4PCk5oGH4