Sun. Dec 22nd, 2024
പാലക്കാട്:

മുഖ്യമന്ത്രി പിണറായി വിജയന് അകമ്പടിയായി പോയ സുരക്ഷ ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. പാലക്കാട് പട്ടാമ്പിക്കടുത്തുള്ള കൊപ്പത്തിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ പിന്നിലെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു. മലപ്പുറത്ത് നടന്ന ഒരു തിരഞ്ഞെടുപ്പ് പരിപാടി കഴിഞ്ഞ് മുഖ്യമന്ത്രിയും സംഘവും പാലക്കാടേക്ക് പോകുന്ന വഴിയായിരുന്നു അപകടം.

അതേസമയം കൃത്യസമയത്ത് വാഹനം നിയന്ത്രിച്ചു നിര്‍ത്താന്‍ സാധിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. വാഹനത്തിലുണ്ടായിരുന്നവരെല്ലാം സുരക്ഷിതരാണെന്നും ആര്‍ക്കും ഗുരുതരപരിക്കുകളില്ലെന്നും പൊലീസ് അറിയിച്ചു.

By Divya