Mon. Dec 23rd, 2024
തിരുവനന്തപുരം:

പിജെ ജോസഫും മോൻസ് ജോസഫും എംഎൽഎ സ്ഥാനം രാജിവച്ചു. ഇരുവരും തങ്ങളുടെ രാജിക്കത്ത് സ്പീക്കർക്ക് നൽകി. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപായാണ് ഇരുവരും രാജി വച്ചത്. അയോഗ്യത പ്രശ്നം ഒഴിവാക്കുന്നതിനായിട്ടാണ് ജോസഫും മോൻസും രാജിവച്ചത് എന്നാണ് സൂചന.

കേരള കോൺ​ഗ്രസ് എം സ്ഥാനാർത്ഥികളായി രണ്ടില ചിഹ്നത്തിലാണ് പി ജെ ജോസഫും മോൻസ് ജോസഫും 2016 നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചത്. കഴിഞ്ഞ ദിവസം പി സി തോമസ് നയിക്കുന്ന കേരള കോൺ​ഗ്രസിൽ പി ജെ ജോസഫ് വിഭാ​ഗം ലയിച്ചിരുന്നു.

പുതിയ പാർട്ടിയിൽ ലയിച്ച ശേഷവും കേരള കോൺ​ഗ്രസ് എം എംഎൽഎമാരായി തുടരുന്നതിലെ നിയമപ്രശ്നം ഒഴിവാക്കാനാണ് രാജിവയ്ക്കുന്നതാണ് നല്ലത് എന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് രണ്ട് പേരും രാജിവച്ചത്. ഇരുവരുടേയും രാജിക്കത്ത് ലഭിച്ചതായി സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

By Divya