Sat. Apr 27th, 2024
മ​നാ​മ:

ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ ഇൗ ​വ​ർ​ഷം 2.5 ശ​ത​മാ​നം സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കൈ​വ​രി​ക്കു​മെ​ന്ന്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഫിനാൻസിന്റെ റി​പ്പോ​ർ​ട്ട്. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യി​ൽ 2020ൽ 4.9 ​ശ​ത​മാ​നം ഇ​ടി​വ്​ സം​ഭ​വി​ച്ച സ്​​ഥാ​ന​ത്താ​ണ്​ ഈ ​നേ​ട്ടം. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ള​ർ​ച്ച കൈ​വ​രി​ക്കു​ന്ന​ത്​ ബ​ഹ്​​റൈ​നാ​യി​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ട്​ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

2022ൽ ​ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ 3.1 ശ​ത​മാ​നം വ​ള​ർ​ച്ച നേ​ടു​മെ​ന്നും റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. സാ​മ്പ​ത്തി​ക ഉ​ത്തേ​ജ​ക പാ​ക്കേ​ജു​ക​ൾ, പ​ണ​ന​യ​ത്തി​ലെ കാ​ർ​ക്ക​ശ്യം ല​ഘൂ​ക​രി​ക്ക​ൽ, ബാ​ങ്കു​ക​ൾ​ക്ക്​ പ​ണ​ല​ഭ്യ​ത ഉ​റ​പ്പ്​ വ​രു​ത്ത​ൽ തു​ട​ങ്ങി​യ ന​ട​പ​ടി​ക​ളി​ലൂ​ടെ ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ൾ സ​മ്പ​ദ്​ വ്യ​വ​സ്​​ഥ​ക്ക്​ ന​ൽ​കി​യ പി​ന്തു​ണ​യാ​ണ്​ വ​ള​ർ​ച്ച​ക്ക്​ കാ​ര​ണം.

എണ്ണവിലയിലെയി​ലെ വ​ർ​ദ്ധനയും എ​ണ്ണ​യി​ത​ര മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ൽ​പാ​ദ​ന​ത്തി​ലെ വ​ള​ർ​ച്ച​യും 2021ൽ ​ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്ക്​ ആ​ക്കം കൂ​ട്ടും. എ​ണ്ണ​യു​ടെ കാ​ര്യ​ത്തി​ൽ ക​രു​ത​ലോ​ടെ​യു​ള്ള നി​ഗ​മ​ന​മാ​ണ്​ റി​പ്പോ​ർ​ട്ട്​ മു​ന്നോ​ട്ട്​ വെ​ക്കു​ന്ന​ത്. ഇൗ ​വ​ർ​ഷം ശ​രാ​ശ​രി എ​ണ്ണ​വി​ല ബാ​ര​ലി​ന്​ 60 ഡോ​ള​റാ​യി​രി​ക്കു​മെ​ന്ന്​ റി​പ്പോ​ർ​ട്ട്​ വ്യ​ക്ത​മാ​ക്കു​ന്നു.

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ശ​രാ​ശ​രി വി​ല​യെ​ക്കാ​ൾ 40 ശ​ത​മാ​നം അ​ധി​ക​മാ​ണ്​ ഇ​ത്. ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളു​ടെ മൊ​ത്ത​ത്തി​ലു​ള്ള ബ​ജ​റ്റ്​ ക​മ്മി 2020ലെ 9.1 ​ശ​ത​മാ​ന​ത്തി​ൽ​നി​ന്ന്​ ഇൗ ​വ​ർ​ഷം 1.2 ശ​ത​മാ​ന​മാ​യി കു​റ​യും.

By Divya